ഐ എസ് എം നിശാക്യാമ്പ്
ആലപ്പുഴ: ഐ എസ് എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നിശാ പഠനക്യാമ്പ് (ഇത്തിബാഅ്) കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി എ പി നൗഷാദ് ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ വൈസ് പ്രസിഡന്റ് തൗഫീഖ് ഫാറൂഖി അധ്യക്ഷത വഹിച്ചു. ഷമീര്‍ ഫലാഹി, അബ്ദുറഷീദ് ഉഗ്രപുരം, സജ്ജാദ് ഫാറൂഖി, ജില്ലാ സെക്രട്ടറി ഷഹീര്‍ ഫാറൂഖി, ട്രഷറര്‍ അലി അക്ബര്‍ മദനി, കലാമുദ്ദീന്‍, ഷാഹിദ് ഇക്ബാല്‍, അനസ് എച്ച് അഷ്‌റഫ്, അസ്‌ലം മണ്ണഞ്ചേരി, അമീര്‍ ഹാദി, ബിലാല്‍ ആലപ്പുഴ, ശിഹാബുദ്ദീന്‍ വേണാട് പ്രസംഗിച്ചു.
