22 Sunday
December 2024
2024 December 22
1446 Joumada II 20

നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു

ഐ എസ് എം മുക്കം മണ്ഡലം കമ്മിറ്റിയുടെ ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് നിര്‍വഹിക്കുന്നു.


തോട്ടുമുക്കം: ‘കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക’ പദ്ധതിയുടെ ഭാഗമായി ഐ എസ് എം മുക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു. സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് വാര്‍ഡ് മെമ്പര്‍ ദിവ്യാ ഷിബുവിന്ന് നല്‍കി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി റഫീഖ് നല്ലളം, കെ എന്‍ എം ജില്ലാ, മണ്ഡലം ഭാരവാഹികളായ പി സി അബ്ദുറഹിമാന്‍, പി എ ആസാദ്, പി എം നാസര്‍, അബ്ദുറഹിമാന്‍ പങ്കെടുത്തു. തോട്ടുമുക്കം പ്രദേശത്തെ വീടുകളില്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ ലുഖ്മാന്‍ കക്കാട്, അജ്മല്‍ സിയാദ് എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ എത്തിച്ചു.

Back to Top