ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ല അബ്ദുല്‍ഖയ്യൂം പ്രസിഡന്റ്, ഹാരിസ് സെക്രട്ടറി

കോട്ടക്കല്‍: ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലക്ക് പുതിയ നേതൃത്വം. അബ്ദുല്‍ഖയ്യൂം കുറ്റിപ്പുറം (പ്രസിഡന്റ്), ടി കെ എന്‍ ഹാരിസ് (സെക്രട്ടറി), ടി നിയാസ് രണ്ടത്താണി (ട്രഷറര്‍), ഡോ. റജുല്‍ ഷാനിസ്, ഹബീബ് നിരോല്‍പ്പാലം, ഇസ്മായില്‍ മൂക്കുതല (വൈ.പ്രസിഡന്റ്), ഫിറോസ് ബാബു കുഴിപ്പുറം, മുനീര്‍ ചെമ്പ്ര, ആബിദ് താനാളൂര്‍, റസീം ഹാറൂന്‍, മന്‍സൂര്‍ വെളിയങ്കോട് (ജോ.സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍. കൗണ്‍സില്‍ മീറ്റ് സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. കെ എന്‍ എം ജില്ലാ സെക്രട്ടറി ടി ആബിദ് മദനി, യൂനുസ് മയ്യേരി, ജലീല്‍ വൈരങ്കോട്, ഷാനവാസ് പറവന്നൂര്‍, ഐ വി ജലീല്‍, റാഫി അറക്കല്‍, ശരീഫ് കോട്ടക്കല്‍, ടി കെ എന്‍ ഹാരിസ് പ്രസംഗിച്ചു.
