15 Saturday
March 2025
2025 March 15
1446 Ramadân 15

മതചിഹ്നങ്ങളെ രാഷ്ട്രീയനേട്ടത്തിനുള്ള ഉപകരണമാക്കരുത്: ഐ എസ് എം


എടവണ്ണ: എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണന ഉറപ്പുനല്‍കുന്ന ഭരണഘടനയുള്ള രാജ്യത്ത് മതത്തെയും മതചിഹ്നങ്ങളെയും സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്ത് രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം നടത്തുന്നതില്‍ നിന്ന് സംഘപരിവാര്‍ പിന്‍വാങ്ങണമെന്ന് ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി എടവണ്ണയില്‍ സംഘടിപ്പിച്ച ‘വെളിച്ചം’ ജില്ലാ സംഗമം ആവശ്യപ്പെട്ടു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ തെറ്റായ ഭരണ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ കൊണ്ടെത്തിച്ച സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പൗരസമൂഹത്തെ ബോധ്യപ്പെടുത്താന്‍ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുന്നോട്ടു വരണം. സംഗമം പി കെ ബഷീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അഭിലാഷ് അവാര്‍ഡ് വിതരണം നടത്തി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ട്രഷറര്‍ അഹമ്മദ്കുട്ടി മദനി, വെളിച്ചം സംസ്ഥാന കണ്‍വീനര്‍ അബ്ദുല്‍കരീം സുല്ലമി, സംസ്ഥാന വൈ.പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി, ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്‌യാഖാന്‍, അബ്ദുസ്സലാം മുട്ടില്‍, അബ്ദുല്‍അസീസ് മദനി, സൈനബ ഷറഫിയ്യ, ഡോ. മന്‍സൂര്‍ ഒതായി, ഡോ. ഉസാമ തൃപ്പനച്ചി, ജൗഹര്‍ അയനിക്കോട്, ലത്തീഫ് മംഗലശ്ശേരി, താഹിറ ടീച്ചര്‍, ഇല്യാസ് മോങ്ങം, ഫാസില്‍ ആലുക്കല്‍, ഷക്കീല്‍ ജുമാന്‍, നവാസ് കുനിയില്‍, മുസ്ഫര്‍ മമ്പാട്, ഫസലുറഹ്മാന്‍ എളമ്പിലാക്കോട്, അമീനുല്ല സുല്ലമി ഒതായി, ഹാരിസ് തൃക്കളയൂര്‍, കെ പി സുഹൈല്‍, വി സി സക്കീര്‍ ഹുസൈന്‍, ഫസ്‌ന കരുളായി, കെ ഫഹീം, അബ്‌സം കുണ്ടുതോട്, അന്‍ഷാദ് പന്തലിങ്ങല്‍, നിജാഷ്, അബ്ദുല്‍ ബാസിത്ത്, ഷിഫ ബിന്‍ത് ഷാഫി പ്രസംഗിച്ചു.

Back to Top