10 Saturday
January 2026
2026 January 10
1447 Rajab 21

ലോകായുക്തയെ ശക്തിപ്പെടുത്താന്‍ ജനങ്ങള്‍ ഇടപെടണം

മഞ്ചേരി: ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഒരുക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ എക്‌സിക്യൂട്ടീവ് സംഗമം ആവശ്യപ്പെട്ടു. പൊതുപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ അഴിമതി, ഭരണനിര്‍വഹണ വിഭാഗത്തിലുള്ള കാര്യക്ഷമതമില്ലായ്മ, കാലതാമസം തുടങ്ങിയ പ്രവണതകള്‍ക്കുമെതിരെ പരാതിക്കാരന് എളുപ്പത്തില്‍ സമീപിക്കാവുന്ന വേദിയാണ് ലോകായുക്ത. ജനാധിപത്യത്തെ ബലപ്പെടുത്താനും അഴിമതി വിരുദ്ധ പോരാട്ടങ്ങളെ വിജയത്തിലെത്തിക്കാനും ലോകായുക്തയെ ശക്തിപ്പെടുത്താന്‍ ജനങ്ങള്‍ ഇടപെടണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലത്തീഫ് മംഗലശ്ശേരി, ട്രഷറര്‍ ഫാസില്‍ ആലുക്കല്‍, ഹബീബ് മൊറയൂര്‍, ഡോ. ഉസാമ തൃപ്പനച്ചി, ഹബീബ് റഹ്മാന്‍ മങ്കട, മുസ്ഫര്‍ മമ്പാട് പ്രസംഗിച്ചു.

Back to Top