ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ ജൗഹര്‍ പ്രസിഡന്റ്, അബ്ദുല്ലത്തീഫ് സെക്രട്ടറി

മഞ്ചേരി: മലപ്പുറം ഈസ്റ്റ് ജില്ല ഐ എസ് എം ഭാരവാഹികളെ മഞ്ചേരിയില്‍ ചേര്‍ന്ന കൗണ്‍സില്‍യോഗം തെരഞ്ഞെടുത്തു. ജൗഹര്‍ അയനിക്കോട് (പ്രസിഡന്റ്), അബ്ദുല്ലത്തീഫ് മംഗലശ്ശേരി (സെക്രട്ടറി), ഫാസില്‍ ആലുക്കല്‍ (ട്രഷറര്‍), ഹബീബ് റഹ്മാന്‍ മങ്കട, റിഹാസ് പുലാമന്തോള്‍, ഷക്കീല്‍ ജുമാന്‍ (വൈ.പ്രസിഡന്റ്), ഹബീബ് മൊറയൂര്‍, ഉസാമ തൃപ്പനച്ചി, ജുനൈസ് മുണ്ടേരി, ഫസലുറഹ്മാന്‍ നിലമ്പൂര്‍, മുസ്ഫര്‍ മമ്പാട് (ജോ.സെക്രട്ടറി), നവാസ് കുനിയില്‍, ഇല്യാസ് മോങ്ങം, നുഅ്മാന്‍ കടന്നമണ്ണ, അബ്ദുല്‍ വാഹിദ് വാഴക്കാട്, സഹല്‍ ഹാദി വണ്ടൂര്‍, സമീര്‍ പന്തലിങ്ങല്‍ (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. കൗണ്‍സില്‍യോഗം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എം അഹ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
