1 Tuesday
July 2025
2025 July 1
1447 Mouharrem 5

മലപ്പുറം വെസ്റ്റ് ജില്ല ഐ എസ് എം പ്രതിനിധി സമ്മേളനം


കോട്ടക്കല്‍: കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിച്ചത് അടുത്ത വര്‍ഷമാദ്യം നടക്കാന്‍ പോവുന്ന സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ ലക്ഷ്യമാണെന്നും ഇത് ജനാധിപത്യവിശ്വാസികള്‍ തിരിച്ചറിയണമെന്നും ഐ എസ് എം കോട്ടക്കലില്‍ സംഘടിപ്പിച്ച ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമിഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റാഫി അറക്കല്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറിമാരായ എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, എം ടി മനാഫ്, ഐ എസ് എം സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് പ്രഭാഷണം നടത്തി. അബ്ദുല്‍ കരീം എന്‍ജിനിയര്‍, ജലീല്‍ വൈരങ്കോട്, ഷാനവാസ് പറവന്നൂര്‍, ഐ വി ജലീല്‍, റഫീഖ് നല്ലളം, റസിയാബി തിരൂരങ്ങാടി, നുഅ്മാന്‍ ശിബിലി, സി എന്‍ ശുഫൈന, ശരീഫ് കോട്ടക്കല്‍, യൂനുസ് മയ്യേരി, ഡോ. റജുല്‍ ഷാനിസ്, ഹബീബ് നീരോല്‍പ്പാലം, മജീദ് രണ്ടത്താണി, ടി കെ എന്‍ ഹാരിസ്, അബ്ദുല്‍ ഖയ്യൂം കുറ്റിപ്പുറം, യാസിര്‍ അറഫാത്ത് പ്രസംഗിച്ചു.

Back to Top