5 Friday
December 2025
2025 December 5
1447 Joumada II 14

മതാനുഷ്ഠാനങ്ങളിലെ ആത്മീയത തിരിച്ച് പിടിക്കണം – ഐ എസ് എം


എടവണ്ണ: മതപരമായ അനുഷ്ഠാനങ്ങളുടെയും ആരാധനകളുടെയും ആത്മീയ ചൈതന്യം തിരിച്ച് പിടിക്കാന്‍ വിശ്വാസികള്‍ ജാഗ്രത കാണിക്കണമെന്ന് ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ തസ്‌കിയത്ത് സംഗമം ആവശ്യപ്പെട്ടു. വിശുദ്ധ റമദാനിലെ വ്രതാനുഷ്ഠാനമുള്‍പ്പെടെയുള്ള ആരാധനകള്‍ മനഷ്യസമൂഹത്തിന്റെ സംസ്‌ക്കരണമാണ് ലക്ഷ്യമാക്കുന്നത്. അതിനാല്‍ ധൂര്‍ത്തും അതിഭൗതികതയും ഒഴിവാക്കി ആത്മീയമായ ഔന്നത്യം നേടാന്‍ മതാനുഷ്ഠാനങ്ങള്‍ കൊണ്ട് സാധ്യമാകണമെന്നും സംഗമം ആവശ്യപ്പെട്ടു. സംഗമം കെ ജെ യു സംസ്ഥാന സെക്രട്ടറി അബ്ദുല്‍അലി മദനി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്‌യാ ഖാന്‍ മദനി അധ്യക്ഷത വഹിച്ചു. എന്‍ എം അബ്ദുല്‍ജലീല്‍, സനിയ്യ അന്‍വാരിയ്യ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഫൈസല്‍ നന്മണ്ട, സയ്യിദ് സുല്ലമി, സജ്ജാദ് ഫാറുഖി ആലുവ, മുസ്തഫ മൗലവി അകമ്പാടം, നിസാര്‍ അന്‍വാരി കുനിയില്‍, റിഹാസ് പുലാമന്തോള്‍, ഡോ. ജാബിര്‍ അമാനി, ഡോ. മന്‍സൂര്‍ ഒതായി, മുഹമ്മദ് അരിപ്ര, നിജാഷ് പന്തലിങ്ങല്‍, ഷാദിന്‍ മുത്തനൂര്‍, ഹബീബ് റഹ്മാന്‍ മങ്കട, ജുനൈസ് മുണ്ടേരി, ഫസലുറഹ്മാന്‍ എളമ്പിലാക്കോട് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കെ എന്‍ എം ജില്ലാ സെക്രട്ടറി കെ അബ്ദുല്‍അസീസ്, ഐ എസ് എം മര്‍കസുദ്ദഅ്‌വാ ജില്ലാ പ്രസിഡന്റ്് ജൗഹര്‍ അയനിക്കോട്, സെക്രട്ടറി അബ്ദുല്ലത്തീഫ് മംഗലശ്ശേരി, എം എസ് എം ജില്ലാ പ്രസിഡന്റ ഷഹീര്‍ പുല്ലൂര്‍, ഐ ജി എം ജില്ലാ സെക്രട്ടറി ലുത്ഫ കുണ്ടുതോട്, ഫാസില്‍ ആലുക്കല്‍ പ്രസംഗിച്ചു.

Back to Top