29 Thursday
January 2026
2026 January 29
1447 Chabân 10

അക്രമവും തെറിവിളിയും ജനാധിപത്യ മാര്‍ഗങ്ങളല്ല – ഐ എസ് എം


മഞ്ചേരി: ആദര്‍ശങ്ങളിലും നയനിലപാടുകളിലുമുള്ള വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പരസ്പര ബഹുമാനത്തിലൂടെയുള്ള ചര്‍ച്ചകളും സംവാദങ്ങളുമാണ് ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ജനാധിപത്യ മാര്‍ഗമെന്നിരിക്കെ, നിയമസഭയില്‍ അരങ്ങേറിയ അക്രമങ്ങളും തെറിവിളികളും ജനദ്രോഹപരവും ജനാധിപത്യവിരുദ്ധവുമാണെന്ന് ഐ എസ് എം മലപ്പുറം ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
പാര്‍ട്ടി സങ്കുചിത താല്‍പര്യങ്ങള്‍ക്കുപരിയായി ജനകീയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവേദിയായി നിയമസഭാ സമ്മേളനങ്ങളെ മാറ്റിയെടുക്കാന്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ശ്രമിക്കണം. ഐ എസ് എം സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഹ്‌സിന്‍ തൃപ്പനച്ചി, സെക്രട്ടറി ലത്തീഫ് മംഗലശ്ശേരി, ഫാസില്‍ ആലുക്കല്‍, റിഹാസ് പുലാമന്തോള്‍, കെ ഹബീബ് റഹ്മാന്‍, ഇല്‍യാസ് മോങ്ങം, ജുനൈസ് മുണ്ടേരി, ഇര്‍ഷാദ് ആലുങ്ങല്‍, സാലിം തവനൂര്‍, ഹന്‍ളല എടക്കര, ഫിറോസ് അകമ്പാടം, ഷിബില്‍ വണ്ടൂര്‍, ഇല്യാസ് പന്തലിങ്ങല്‍, റഫീഖ് കൂട്ടില്‍, അബ്ദുറഊഫ് കീഴുപറമ്പ്, നവാസ് വാഴക്കാട്, സലാഹുദ്ദീന്‍ അരീക്കോട്, നവാല്‍ ഐക്കരപ്പടി പ്രസംഗിച്ചു.

Back to Top