ഐ എസ് എം പ്രതിഷേധം
മങ്കട: പ്രവാചകനിന്ദക്കും ബുള്‍ഡോസര്‍ ഭീകരതക്കുമെതിരെ ഐ എസ് എം മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമവും റാലിയും സംഘടിപ്പിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് യുപി യഹ്‌യാഖാന്‍ ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന ജന.സെക്രട്ടറി ആദില്‍ നസീഫ് ഫാറൂഖി, എ മുഹമ്മദലി, നാസര്‍ പട്ടാക്കല്‍, അഹമ്മദ്കുട്ടി ഹാജി, യു പി ശിഹാബുദ്ദീന്‍ അന്‍സാരി, കെ ഹബീബ് റഹ്മാന്‍, കെ നുഅ്മാന്‍, റഫീഖ് സലഫി, റിയാസ് അന്‍വര്‍, ഫിറോസ് ബാബു അരിപ്ര പ്രസംഗിച്ചു. റാലിക്ക് അബ്ദുല്ല ഉമര്‍, കെ ബാസിത്, ശബ്‌ലാന്‍, കെ അന്‍ഷാദ്, അസൈനാര്‍, അജ്മല്‍ നേതൃത്വം നല്‍കി.