അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന നിയമം: മുന്നണികള്‍ നിലപാട് വ്യക്തമാക്കണം
മടവൂര്‍: രാജ്യത്തും സംസ്ഥാനത്ത് വിശേഷിച്ചും അന്ധവിശ്വാസങ്ങളുടെ ഫലമായി നടക്കുന്ന ക്രൂരതകളും പീഡനങ്ങളും നാള്‍ക്കുനാള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ നിര്‍ദ്ദിഷ്ട അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ നിയമമാക്കാന്‍ ഇടത്- വലതു മുന്നണികള്‍ ആര്‍ജവം കാണിക്കണമെന്ന് കൊടുവള്ളി വെസ്റ്റ് മണ്ഡലം ഐ എസ് എം- എം എസ് എം നിശാ ക്യാമ്പ് ആവശ്യപ്പെട്ടു. നാടിന്റെ സൈ്വരജീവിതം തകര്‍ക്കുന്ന തലത്തിലേക്ക് അന്ധവിശ്വാസ വ്യവസായം വളരുന്നത് രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങള്‍ നിസംഗതയോടെ നോക്കി നില്‍ക്കരുതെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം സെക്രട്ടറി എന്‍ പി അബ്ദുറശീദ് ഉദ്ഘാടനം ചെയ്തു. റജീഷ് നരിക്കുനി അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ ജോ. സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍, ഐ എസ് എം ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഉസ്മാന്‍, ശനൂബ് ഒളവണ്ണ, നസീം മടവൂര്‍, ഷബീറലി എളേറ്റില്‍, അന്‍ഷിദ് പാറന്നൂര്‍, ദില്‍ഷാദ് പ്രസംഗിച്ചു.