24 Tuesday
December 2024
2024 December 24
1446 Joumada II 22

ആവേശമായി ഐ എസ് എം ജില്ലാ നേതൃസംഗമങ്ങള്‍


മുജാഹിദ് പത്താമത് സംസ്ഥാന സമ്മേളന പ്രവര്‍ത്തനങ്ങളും ശബാബ്, പുടവ പ്രചാരണവും ശക്തിപ്പെടുത്തുന്നതിന് സംഘടിപ്പിച്ച ജില്ലാ നേതൃസംഗമങ്ങള്‍ ആവേശമായി. ഒമ്പത് ജില്ലകളില്‍ നടന്ന സംഗമങ്ങളില്‍ ഐ എസ് എം സംസ്ഥാന ഭാരവാഹികള്‍ പങ്കെടുത്തു. തൃശൂര്‍, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വ്യത്യസ്ത കേന്ദ്രങ്ങളില്‍ ഐ എസ് എം ജില്ലാ നേതൃത്വം സംഘടിപ്പിച്ച സംഗമങ്ങള്‍ കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ ഭാരവാഹികള്‍ ഉദ്ഘാടനം ചെയ്തു.

കൊടുങ്ങല്ലൂര്‍ ഇസ്ലാഹി സെന്ററില്‍ നടന്ന തൃശൂര്‍ ജില്ലാ നേതൃസംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി സിറാജ് മദനി ഉദ്ഘാടനം ചെയ്തു. ഫൈസല്‍ മതിലകം, ഇബ്രാഹീം സിദാന്‍, അദീബ് ഫാറൂഖി, സുബൈര്‍ കൊടുങ്ങല്ലൂര്‍, റംഷാദ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.
തൊടുപുഴ കുമ്പംകല്ല് സലഫി മസ്ജിദില്‍ നടന്ന ഇടുക്കി ജില്ലാ നേതൃസംഗമത്തില്‍ മുനീര്‍ തൊടുപുഴ, അന്‍സാര്‍ മജിദ്, അല്‍സാബിത്ത് സുബൈര്‍ എന്നിവര്‍ സംസാരിച്ചു. ഈരാറ്റുപേട്ട ദാറുല്‍ ഖുര്‍ആനില്‍ നടന്ന കോട്ടയം ജില്ലാ സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് ഹാരിസ് സ്വലാഹി ഉദ്ഘാടനം ചെയ്തു. ഹാശിം ഈരാറ്റുപേട്ട, ഇര്‍ഷാദ് പി ഐ, സിയാദ് ഈരാറ്റുപേട്ട, അബ്ദുസത്താര്‍, സാജിദ് ഈരാറ്റുപേട്ട എന്നിവര്‍ സംസാരിച്ചു.

തിരുവനന്തപുരം ജില്ലാ നേതൃസംഗമം വള്ളക്കടവ് ഇസ്ലാഹീ സെന്ററില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നാസര്‍ സലഫി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ ബാലരാമപുരം, അബ്ദുല്‍ ഖാദര്‍ സിറ്റി, സാംജിത്ത് അഴിക്കോട്, അനീസ് സിഎ, ശരീഫ് കുറ്റിച്ചല്‍, നസീര്‍ വള്ളക്കടവ് സംസാരിച്ചു. കരുനാഗപ്പള്ളി സലഫി മസ്ജിദില്‍ നടന്ന സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് കെ കുഞ്ഞുമോന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കലാം വടക്കുംതല, ഇര്‍ഷാദ് സ്വലാഹി, സലീം വടക്കുംതല, അബ്ദുസ്സലാം മദനി, റൈഹാനത്ത് എസ്, നബീല്‍ അഹ്മദ്, സഹദ് കൊട്ടിയം, അബ്ദുസ്സമദ്, റഫീഖലി, സജീവ് കെ എന്നിവര്‍ സംസാരിച്ചു. ആലപ്പുഴ ജില്ലാ നേതൃസംഗമം വലിയകുളം റഹ്മ സെന്ററില്‍ നടന്നു. കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ പ്രസിഡന്റ്‌സി കെ അസൈനാര്‍ ഉദ്ഘാടനം ചെയ്തു. എ പി നൗഷാദ്, ഷമീര്‍ ഫലാഹി, കമാലുദ്ധീന്‍, അമീര്‍ ഹാദി, ഹിശാം സാജിദ് എന്നിവര്‍ സംസാരിച്ചു.

ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ നേതൃസംഗമ പര്യടനത്തിന് നേതൃത്വം നല്‍കി. ഡോ. അന്‍വര്‍ സാദത്ത്, ശരീഫ് കോട്ടക്കല്‍, മുഹ്‌സിന്‍ തൃപ്പനച്ചി, റഫീഖ് നല്ലളം, ജിസാര്‍ ഇട്ടോളി, ഷാനവാസ് ചാലിയം, അയ്യൂബ് എടവനക്കാട് എന്നിവര്‍ സംബന്ധിച്ചു.

Back to Top