ഐ എസ് എം കണ്ണൂര്‍ ജില്ല റാഫി പ്രസിഡന്റ്, സഹദ് സെക്രട്ടറി
കണ്ണൂര്‍: 2025-28 കാലയളവിലേക്കുള്ള ഐ എസ് എം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. എ സി മുഹമ്മദ് റാഫി(പ്രസിഡന്റ്), പി എം സഹദ്(സെക്രട്ടറി), സി പി ജസീല്‍(ട്രഷറര്‍), റസല്‍ കക്കാട്, റബീഹ് മാട്ടൂല്‍(വൈ.പ്രസിഡന്റ്), ഇസ്മാഈല്‍ ചമ്പാട്, ഷബീര്‍ ധര്‍മടം(ജോ. സെക്രട്ടറി), ജസിന്‍ നജീബ്, യാസര്‍ ബാണോത്ത്, അനസ് തളിപ്പറമ്പ്, കെ മുസ്തഫ(സെക്രട്ടറിയേറ്റ് മെമ്പര്‍) എന്നിവരാണ് ഭാരവാഹികള്‍. കൗണ്‍സില്‍ സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ ജോ. സെക്രട്ടറി സത്താര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രതിനിധികളായ റാഫി കുന്നുംപുറം, നസീം മടവൂര്‍, ജിസാര്‍ ഇട്ടോളി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.