11 Wednesday
June 2025
2025 June 11
1446 Dhoul-Hijja 15

ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലക്ക് പുതിയ ഭാരവാഹികള്‍


കോഴിക്കോട്: മുജാഹിദ് യുവജന വിഭാഗമായ ഐ.എസ്.എം. കോഴിക്കോട് സൗത്ത് ജില്ല പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇഖ്ബാല്‍ ചെറുവാടി പ്രസിഡന്റും ഫാദില്‍ പന്നിയങ്കര സെക്രട്ടറിയും അബ്ദുസ്സലാം ഒളവണ്ണ ട്രഷററുമാണ്. ഇല്‍യാസ് പാലത്ത്, ഡോ. ജംഷിദ് ഉസ്മാന്‍, ഇര്‍ഷാദ് ഫാറൂഖി എന്നിവര്‍ വൈസ് പ്രസിഡന്റുമാരും നസീം മടവൂര്‍, ഷാനവാസ് ചാലിയം, ജാസിര്‍ നന്മണ്ട, അസ്‌കര്‍ കുണ്ടുങ്ങല്‍ എന്നിവര്‍ ജോ. സെക്രട്ടറിയുമായി 23 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് നിലവില്‍ വന്നത്.
കണ്ണഞ്ചേരി ഖുബ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ മീറ്റ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന കമ്മറ്റി ഇലക്ഷന്‍ ഓഫീസര്‍മാരായ ഷാനവാസ് പറവന്നൂര്‍, ഐ വി അബ്ദുല്‍ ജലീല്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ ഉസ്മാന്‍ സിറ്റി അധ്യക്ഷത വഹിച്ചു. റഫീഖ് നല്ലളം, സര്‍ഫാസ് സിവില്‍, ജാനിഷ് വേങ്ങേരി, അക്ബര്‍ സാദിഖ്, ശനൂബ് ഒളവണ്ണ, നസീം മടവൂര്‍, ഫൈസല്‍ പാലത്ത്, മന്‍സൂര്‍ ഖുബ പ്രസംഗിച്ചു.

Back to Top