ഐ എസ് എം കോഴിക്കോട് സൗത്ത്; ഇല്‍യാസ് പ്രസിഡന്റ് നവാസ് അന്‍വാരി സെക്രട്ടറി
കോഴിക്കോട്: കോഴിക്കോട് സൗത്ത് ജില്ല ഐ എസ് എമ്മിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇല്‍യാസ് പാലത്ത് ആണ് പ്രസിഡന്റ്. നവാസ് അന്‍വാരി സെക്രട്ടറിയും അബൂബക്കര്‍ പുത്തൂര്‍ ട്രഷററുമാണ്. ജാസിര്‍ നന്മണ്ട, പി സി അബ്ദുല്‍ഗഫൂര്‍, മിസ്ബാഹുല്‍ നിഷാദ് എന്നിവര്‍ വൈ.പ്രസിഡന്റുമാരും സാജിര്‍ ഫാറൂഖി, റാഫി രാമനാട്ടുകര, അബ്ദുല്‍ ഷബീര്‍, റജീഷ് നരിക്കുനി, റഹീഷ് നല്ലളം എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരുമാണ്. ജില്ലാ കൗണ്‍സില്‍ സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന സെക്രട്ടറി ഫാസില്‍ ആലുക്കല്‍ അധ്യക്ഷത വഹിച്ചു. ജൗഹര്‍ അയനിക്കോട്, പി സി അബ്ദുറഹിമാന്‍, സാജിദ് ഫാറൂഖി, നസീം മടവൂര്‍, സഫൂറ തിരുവണ്ണൂര്‍, കെ വി ഫാദില്‍ പ്രസംഗിച്ചു.