മതങ്ങളുടെ സാഹോദര്യ സന്ദേശം വര്‍ഗീയത ഇല്ലാതാക്കും -ഐ എസ് എം തസ്‌കിയത്ത് സംഗമം
കോഴിക്കോട്: എല്ലാ മതങ്ങളും അവ ഉദ്‌ഘോഷിക്കുന്ന സന്ദേശങ്ങളും സൗഹാര്‍ദ്ദത്തില്‍ അധിഷ്ഠിതമാകയാല്‍ വര്‍ഗീയതക്കും തീവ്രവാദത്തിനും എവിടെയും സ്ഥാനമില്ലെന്നും ലോകത്ത് സമാധാനം നിലനിര്‍ത്താന്‍ മത സന്ദേശങ്ങള്‍ പര്യാപ്തമാണെന്നും ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ സമിതി സംഘടിപ്പിച്ച തസ്‌കിയത് സംഗമം അഭിപ്രായപ്പെട്ടു. സക്രിയവും ആരോഗ്യകരവുമായ മതാന്തര സംവാദങ്ങള്‍ മതാനുയായികള്‍ തമ്മില്‍ പരസ്പരമുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ സഹായകരമാകും. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് ഇഖ്ബാല്‍ ചെറുവാടി അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഫൈസല്‍ നന്‍മണ്ട, ഇര്‍ഷാദ് സ്വലാഹി കൊല്ലം, ഫാദില്‍ പന്നിയങ്കര, മിസ്ബാഹ് ഫാറൂഖി, ഇര്‍ഷാദ് ഫാറൂഖി, അബ്ദുസ്സലാം ഒളവണ്ണ പ്രസംഗിച്ചു. ബാലവേദി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കളിക്കൂടാരം സെഷന് മുഹമ്മദ് അബ്‌സം എടവണ്ണ, സുഹൈല്‍ ആലുക്കല്‍ നേതൃത്വം നല്‍കി.