12 Monday
January 2026
2026 January 12
1447 Rajab 23

മഴക്കെടുതി: സര്‍ക്കാര്‍ ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കണം -ഐ എസ് എം


കോഴിക്കോട്: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ട ആശ്വാസ പദ്ധതികള്‍ പ്രകൃതി ദുരന്തങ്ങളില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ത്വരിതപ്പെടുത്തണമെന്ന് ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ കൗണ്‍സില്‍ സമ്മേളനം ആവശ്യപ്പെട്ടു. പ്രകൃതിചൂഷണത്തെ ശക്തമായ നിയമനിര്‍മാണത്തിലൂടെയും ബോധവത്കരണത്തിലൂടെയും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇനിയും ദുരന്തങ്ങളെ കാത്തു നില്‍ക്കരുതെന്നും മഴക്കെടുതികള്‍ അനുഭവിക്കുന്ന പ്രദേശങ്ങളില്‍ സന്നദ്ധ സംഘടകളും, യുവാക്കളും ക്രിയാത്മകമായി ഇടപെടണമെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഇഖ്ബാല്‍ സുല്ലമി ചെറുവാടി അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ ട്രഷറര്‍ അബ്ദുറഷീദ് ഉദ്ഘാടനം ചെയ്തു. ഫൈസല്‍ നന്മണ്ട, ഇബ്‌റാഹിം മാസ്റ്റര്‍, ഫാദില്‍ പന്നിയങ്കര, മറിയക്കുട്ടി സുല്ലമിയ്യ, ശരീഫ് കോട്ടക്കല്‍, ജിസാര്‍ ഇട്ടോളി, ഇര്‍ഷാദ് മാത്തോട്ടം പ്രസംഗിച്ചു. ജാസിര്‍ നന്മണ്ട, അസ്‌കര്‍ കുണ്ടുങ്ങല്‍, പി സി അബ്ദുല്‍ഗഫൂര്‍, സജീര്‍ മാറാട്, മുഹമ്മദ് റാഫി, അബ്ദുസ്സലാം ഒളവണ്ണ ചര്‍ച്ചയില്‍ പങ്കെടുത്തു.

Back to Top