6 Thursday
February 2025
2025 February 6
1446 Chabân 7

ഐ എസ് എം സംസ്ഥാന കമ്മിറ്റി: സഹല്‍ മുട്ടില്‍ പ്രസിഡന്റ്, അന്‍വര്‍ സാദത്ത് ജന.സെക്രട്ടറി ശരീഫ് കോട്ടക്കല്‍ ട്രഷറര്‍


കോഴിക്കോട്: ഐഎസ്എം സംസ്ഥാന പ്രസിഡന്റായി സഹ്ല്‍ മുട്ടില്‍, ജനറല്‍ സെക്രട്ടറിയായി ഡോ. കെ ടി അന്‍വര്‍ സാദത്ത്, ട്രഷററായി ശരീഫ് കോട്ടക്കല്‍ എന്നിവരെ തെരഞ്ഞെടുത്തു. കോഴിക്കോട് കിംഗ്‌ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലാണ് 2022-24 കാലത്തേക്കുള്ള പുതിയ പ്രവര്‍ത്തക സമിതിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്തത്. 35 അംഗ പ്രവര്‍ത്തക സമിതിയും 15 അംഗ സെക്രട്ടറിയേറ്റും നിലവില്‍ വന്നു. തെരഞ്ഞെടുപ്പ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സം സ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ നിയന്ത്രിച്ചു.
ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, ഡോ. മുബഷിര്‍ പാലത്ത്, റാഫി പേരാമ്പ്ര, റാഫി കുന്നുംപുറം (വൈസ് പ്രസിഡന്റുമാര്‍), മുഹ്‌സിന്‍ തൃപ്പനച്ചി, റഫീഖ് നല്ലളം, ജിസാര്‍ ഇട്ടോളി, ഷാനവാസ് വി പി, അയ്യൂബ് എടവനക്കാട്, ആസിഫ് പുളിക്കല്‍, യൂനുസ് ചെങ്ങര (സെക്രട്ടറിമാ ര്‍), അഡ്വ. അബ്ദുല്ല നസീഹ് (ലീഗല്‍ സെല്‍ കണ്‍വീനര്‍) എന്നിവരെ സഹഭാരവാഹികളായും തെരഞ്ഞെടുത്തു.
ചീഫ് ഇലക്ഷന്‍ ഓഫീസര്‍ ഡോ. ഫുക്കാര്‍ അലി തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇസ്മാഈല്‍ കരിയാട്, ഡോ. ജാബിര്‍ അമാനി, അബ്ദുസ്സലാം മുട്ടില്‍, യൂനുസ് നരിക്കുനി പ്രസംഗിച്ചു.

Back to Top