രാഷ്ട്രീയ പ്രതിഷേധങ്ങളെ മതസ്പര്‍ധയായി വക്രീകരിക്കരുത്: ഐ എസ് എം
കണ്ണൂര്‍: കേന്ദ്ര സര്‍ക്കാറിനെതിരെ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസിലെ മുസ്‌ലിം നാമധാരികള്‍ക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്നുവെന്ന് ആരോപിച്ച് കേസെടുക്കുന്ന കേരള പോലീസ് സമീപനത്തില്‍ ഐ എസ് എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. രാഷ്ട്രീയ പ്രതിഷേധങ്ങളെ മതസ്പര്‍ധയാക്കി മാറ്റാനുള്ള നീക്കം അംഗീകരിക്കാനാവില്ല. ജില്ലാ പ്രസിഡന്റ് കെ പി എം റാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സഹദ് ഇരിക്കൂര്‍, ട്രഷറര്‍ ജസീല്‍ പൂതപ്പാറ, റാഫി പേരാമ്പ്ര, അജ്‌സര്‍ കണ്ണൂര്‍, അനസ്, ഇബ്‌റാഹീം പ്രസംഗിച്ചു.
