സൗഹൃദത്തിന്റെ നല്ല പാഠങ്ങള്‍ പ്രചരിപ്പിക്കണം – ഐ എസ് എം ഇഫ്താര്‍ സംഗമം

കോഴിക്കോട്: വിദ്വേഷ വര്‍ത്തമാനങ്ങള്‍ക്ക് മേല്‍ മൈത്രിയുടെയും സൗഹൃദത്തിന്റെയും നല്ല പാഠങ്ങള്‍ ശീലിപ്പിക്കാന്‍ യുവസമൂഹം മുന്നിട്ടിറങ്ങണമെന്ന് ഐ എസ് എം സൗഹൃദ ഇഫ്താര്‍ ആഹ്വാനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സെക്രട്ടറി കെ പി സകരിയ്യ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന വൈ.പ്രസിഡന്റ് ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ അധ്യക്ഷത വഹിച്ചു. പി കെ ഫിറോസ് (യൂത്ത്‌ലീഗ്), എല്‍ ജി ലിജീഷ് (ഡി വൈ എഫ് ഐ), അഡ്വ. ഷമീര്‍ പയ്യനങ്ങാടി (എന്‍ വൈ എല്‍), നിഷാദ് സലഫി (വിസ്ഡം യൂത്ത്), സി ടി ശുഐബ് (സോളിഡാരിറ്റി), മുഹമ്മദ് റാഫി (എം എസ് എസ്), ഡോ. കെ ടി അന്‍വര്‍ സാദത്ത് (ഐ എസ് എം), ആദില്‍ നസീഫ് (എം എസ് എം), ജുവൈരിയ ടീച്ചര്‍ (എം ജി എം) പ്രസംഗിച്ചു. ശരീഫ് കോട്ടക്കല്‍, എ പി മുഹമ്മദ് റാഫി, ഷാനവാസ് ചാലിക്കര, മുഹ്‌സിന്‍ തൃപ്പനച്ചി, റഫീഖ് നല്ലളം, ജിസാര്‍ ഇട്ടോളി, ഷാനവാസ് ചാലിയം, മിറാഷ് അരക്കിണര്‍, അയ്യൂബ് എടവനക്കാട്, ആസിഫ് പുളിക്കല്‍, യൂനുസ് ചെങ്ങര നേതൃത്വം നല്‍കി.
