4 Friday
July 2025
2025 July 4
1447 Mouharrem 8

പ്രതീക്ഷകള്‍ പങ്കുവെച്ച് ഐ എസ് എം സൗഹൃദ ഇഫ്താര്‍


കോഴിക്കോട്: ഐ എസ് എം സംസ്ഥാന സമിതി യുവജന സംഘടനകളുടെ സൗഹൃദ ഇഫ്താര്‍ സംഘടിപ്പിച്ചു. മുസ്‌ലിം യുവജന നേതൃത്വവും സമുദായവും എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. സമൂഹം വിവിധ തലങ്ങളില്‍ നിന്ന് നേരിടുന്ന പ്രതിസന്ധികളും അവ തരണം ചെയ്യാനുള്ള പ്രതീക്ഷകളും സംഗമത്തില്‍ ചര്‍ച്ച ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ സംഗമം ഉദ്ഘാടനം ചെയ്തു. ഐ എസ് എം പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. അഡ്വ.പി കെ ഫിറോസ് (യൂത്ത്‌ലീഗ്), അഡ്വ. ഷമീര്‍ പയ്യനങ്ങാടി (എന്‍ വൈ എല്‍), സി ടി ശുഹൈബ് (സോളിഡാരിറ്റി) കമാല്‍ വരദൂര്‍ (ചന്ദ്രിക), ഡോ. അന്‍വര്‍ സാദത്ത് (ഐ എസ് എം), ആദില്‍ നസീഫ് (എം എസ് എം), ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, റാഫി കുന്നുംപുറം എന്നിവര്‍ സംസാരിച്ചു. യുവജന നേതൃ സംഗമത്തില്‍ ജിഷാന്‍, പി പി ജുമൈല്‍, മുഖ്താര്‍ ഉദരംപൊയില്‍, ഹാറൂന്‍ കക്കാട്, ഷബീര്‍ രാരങ്ങോത്ത്, നജീബ്, മുഹ്‌സിന്‍ തൃപ്പനച്ചി, റഫീഖ് നല്ലളം, ജിസാര്‍ ഇട്ടോളി, വി പി ഷാനവാസ്, ആസിഫ് പുളിക്കല്‍, അയ്യൂബ് എടവനക്കാട്, മുഹമ്മദ് മിറാഷ് പങ്കെടുത്തു.

Back to Top