ഐ എസ് എം ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ചു
കായംകുളം: കോവിഡ് രോഗികള്‍ക്ക് സഹായമെത്തിക്കാനും വീടുകള്‍ അണുനശീകരണം നടത്തുന്നതിനും വേണ്ടി മണ്ഡലം കമ്മിറ്റിക്കു കീഴില്‍ ഐ എസ് എം ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ചു. കോവിഡ് രോഗികളുടെ വീടുകളിലും ലോക്ഡൗണ്‍ മൂലം പ്രയാസത്തിലായ കുടുംബങ്ങളിലും സഹായമെത്തിച്ചു. ഹെല്‍പ് ഡെസ്‌കിലേക്ക് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ കമ്മിറ്റി സ്‌പ്രേയര്‍ മെഷീന്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നല്‍കി. ഐ എസ് എം സംസ്ഥാന സെക്രട്ടറി ഷമീര്‍ ഫലാഹി ഉപകരണങ്ങള്‍ കൈമാറി. ഹെല്‍പ് ഡെസ്‌ക് രൂപീകരണ യോഗത്തില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി എ പി നൗഷാദ്, മണ്ഡലം സെക്രട്ടറി എസ് ഷൗക്കത്, ഹുസൈന്‍, ഹസീബ് ബാദുഷ, നുജൂം, അബ്ദുറഹീം, അനസ്, റിയാസ്, ശിബ്‌ലി പ്രസംഗിച്ചു. ഹെല്‍പ് ഡെസ്‌ക് ചെയര്‍മാനായി ഹുസൈന്‍, കണ്‍വീനറായി അബ്ദുറഹീം എന്നിവരെ തെരഞ്ഞെടുത്തു.