27 Saturday
July 2024
2024 July 27
1446 Mouharrem 20

അസമില്‍ നടക്കുന്ന വംശഹത്യ അധികൃതര്‍ ഗൗരവമായി കാണണം: ഐ എസ് എം


കോഴിക്കോട്: ഭരണകൂട മേല്‍നോട്ടത്തില്‍ അസമില്‍ നടക്കുന്ന മുസ്ലിം വംശഹത്യ ഗൗരവകരമെന്ന് ഐ എസ് എം സംസ്ഥാന പ്രവര്‍ത്തക സമിതി നിരീക്ഷിച്ചു. യു എന്നും അന്താരാഷ്ട്ര സമൂഹവും ഈ ഭരണകൂട ഭീകരതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറാകണം. മതേതര പാരമ്പര്യമുള്ള ഇന്ത്യയെ കളങ്കെപ്പെടുത്താനുള്ള സംഘ്പരിവാര്‍ ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കാന്‍ രാജ്യത്തെ പൗരന്മാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും അഭിപ്രായപ്പെട്ടു. സംസ്ഥാന എക്‌സികൂട്ടീവ് മീറ്റ് ഐ എസ് എം സം സ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി ഉദ്ഘാടനം ചെയ്തു.കോര്‍പറേറ്റ്-ഫാസിസ്റ്റ് ബാന്ധവത്തിനെതിരുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്ന കര്‍ഷകരുടെ സമരം. സമര വിജയത്തില്‍ അണിനിരക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ ബാധ്യതയാണെന്നും മീറ്റ് ഓര്‍മപ്പെടുത്തി. ഡോ. അന്‍വര്‍ സാദത്ത് പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ അബ്ദുസ്സലാം മുട്ടില്‍, ഷമീര്‍ ഫലാഹി, അബ്ദുല്‍ ജലീല്‍ മദനി, യൂനുസ് നരിക്കുനി, ജലീല്‍ വൈരങ്കോട്, ജാബിര്‍ വാഴക്കാട്, മുഹ്‌സിന്‍ തൃപ്പനച്ചി, ഐ വി അബ്ദുല്‍ ജലീല്‍, ഫിറോസ് കൊച്ചി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു .അനീസ് തിരുവനന്തപുരം, അയ്യൂബ് എടവനക്കാട്, റഫീഖ് നല്ലളം ,എ.പി. റാഫി, ജലീല്‍ ആമയൂര്‍, സമദ് ചുങ്കത്തറ ഷരീഫ് കോട്ടക്കല്‍, യൂനുസ് മയ്യേരി, ഉസ്മാന്‍ സിറ്റി, ഗുല്‍സാര്‍ തിരുരങ്ങാടി, ഷഹല്‍ വയനാട്, ഡോ: മുഹമ്മദ് ബാവ ,ടി.കെ.എന്‍ ഹാരിസ് എന്നിവര്‍ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് സംസാരിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x