10 Thursday
July 2025
2025 July 10
1447 Mouharrem 14

ന്യൂനപക്ഷ വേട്ടയില്‍ മൗനം വെടിയണം: ഐ എസ് എം


കോഴിക്കോട്: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടമാടിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വരണമെന്ന് ഐ എസ് എം സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. ഇന്‍ഡ്യ മുന്നണിയിലെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ കാര്യത്തില്‍ ശക്തമായി ഇടപെടണം. ഇസ്‌ലാമോഫോബിയ വളര്‍ത്തി ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ന്യായം ചമക്കുന്നതിനെ അംഗീകരിക്കാനാവില്ല.
പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാവണമെന്നും മതേതര ഇന്ത്യയിലെ ന്യൂനപക്ഷ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ ഭരണ- പ്രതിപക്ഷ കക്ഷികളുടെ സജീവ ജാഗ്രത ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രവര്‍ത്തക സമിതിയോഗം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ ഉദ്ഘാടനം ചെയ്തു.
ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, ശരീഫ് കോട്ടക്കല്‍, ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, മുഹ്‌സിന്‍ തൃപ്പനച്ചി, അയ്യൂബ് എടവനക്കാട്, ജിസാര്‍ ഇട്ടോളി, യൂനുസ് ചെങ്ങര, മുഹമ്മദ് മിറാഷ്, നസീം മടവൂര്‍, ഡോ. റജുല്‍ ഷാനിസ്, ഹാസില്‍ മുട്ടില്‍, ഫാദില്‍ കോഴിക്കോട്, ബുറാഷിന്‍ എറണാകുളം, ഹബീബ് നിരോല്‍പ്പാലം, നിയാസ് രണ്ടത്താണി, അദീബ് പൂനൂര്‍, സഹദ് കൊല്ലം പ്രസംഗിച്ചു.

Back to Top