ഐ എസ് എം എറണാകുളം ജില്ല നുനൂജ് യൂസുഫ് പ്രസിഡന്റ് ബുറാശിന്‍ സെക്രട്ടറി
കൊച്ചി: 2025-28 കാലയളവിലേക്കുള്ള ഐ എസ് എം എറണാകുളം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. നുനൂജ് യൂസുഫ് (പ്രസിഡന്റ്), എം എം ബുറാശിന്‍ (സെക്രട്ടറി), കെ എ സുഹൈല്‍ (ട്രഷറര്‍) സാബിഖ് മാഞ്ഞാലി, സജ്ജാദ് ഫാറൂഖി, ഷമീംഖാന്‍ (വൈ.പ്രസിഡന്റ്), ബി എം സിയാസ്, നൗഫല്‍ ഹാദി, ഹര്‍ഷാദ് എടവനക്കാട്, വി എ ആസിഫ്, അന്‍സല്‍ മീരാന്‍ (ജോ.സെക്രട്ടറി), ഷാജഹാന്‍ ശ്രീമൂലനഗരം, അറഫാത്ത് പെരുമറ്റം, ഷഫീഖ് ഫാറൂഖി, ഒമര്‍ യാസിഫ് (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. കൗണ്‍സില്‍ സമ്മേളനം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ ഉദ്ഘാടനം ചെയ്തു. ഫിറോസ് കൊച്ചി അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന സെക്രട്ടറിമാരായ മുഹ്‌സിന്‍ തൃപ്പനച്ചി, അയ്യൂബ് എടവനക്കാട്, ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ സിജാദ് കൊച്ചി, കെ എന്‍ എം ജില്ലാ സെക്രട്ടറി കെ കെ ഹുസൈന്‍ സ്വലാഹി, സിയാദ് എടത്തല, അദ്‌നാന്‍ ഹാദി, ബുറാശിന്‍ എം എം, നുനൂജ് യൂസുഫ്, സുഹൈല്‍ കെ എ, സജ്ജാദ് ഫാറൂഖി, സിയാസ് ബി എം, സാബിഖ് ടി എസ് പ്രസംഗിച്ചു.