ഐ എസ് എം എറണാകുളം ജില്ലാ കമ്മിറ്റി സാബിക് പ്രസിഡന്റ്, സജ്ജാദ് സെക്രട്ടറി
ആലുവ: ഐ എസ് എം പു തിയ കാലയളവിലേക്കുള്ള ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാബിക് മാഞ്ഞാലി (പ്രസിഡന്റ്), സജ്ജാദ് ഫാറൂഖി (സെക്രട്ടറി), സിയാസ് കൊച്ചി (ട്രഷറര്‍), എം എം ബുറാശിന്‍, ഷാജഹാന്‍ ആലുവ, നുനൂജ് ശ്രീമൂലനഗരം (വൈ.പ്രസി), ബാസില്‍ അമാന്‍, ഹര്‍ഷാദ് എടവനക്കാട്, ഷാനവാസ് മുവാറ്റുപുഴ (ജോ. സെക്രട്ടറി), ഷമീംഖാന്‍, വി എ ആസിഫ് (സെക്രട്ടറിയേറ്റ് അംഗം) എന്നിവരാണ് ഭാരവാഹികള്‍. പ്രതിനിധി സംഗമം കെ ജെ യു സംസ്ഥാന ട്രഷറര്‍ സി എം മൗലവി ഉദ്ഘാടനം ചെയ്തു. സിജാദ് കൊച്ചി അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന പ്രതിനിധി റഫീഖ് നല്ലളം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ എന്‍ എം സംസ്ഥാന വൈ.പ്രസിഡന്റ് ബഷീര്‍ മദനി, ഐ എസ് എം സംസ്ഥാന വൈ.പ്രസിഡന്റ് ശമീര്‍ ഫലാഹി, കെ എന്‍ എം ജില്ലാ പ്രസിഡന്റ് അബ്ദുസ്സമദ് മദനി, ഐ എസ് എം സംസ്ഥാന സെക്രട്ടറി ഫിറോസ് കൊച്ചി, മുഹമ്മദ് ഉസ്മാന്‍ കോഴിക്കോട്, കെ എ അയ്യൂബ്,
അജ്മല്‍ ഹാദി, കബീര്‍ സുല്ലമി, മുഹമ്മദ് ഫജര്‍ പ്രസംഗിച്ചു.