വോട്ടിനുവേണ്ടി വര്‍ഗീയത പ്രചരിപ്പിക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഗൂഢശ്രമം തിരിച്ചറിയുക – ഐ എസ് എം
കോഴിക്കോട് : കേരളത്തില്‍ സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് വോട്ട് ഏകീകരിക്കാന്‍ ഗൂഢശ്രമങ്ങള്‍ നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളെ മതേതര സമൂഹം തിരിച്ചറിയണമെന്നും സമ്മതിദാനാവകാശത്തിലൂടെ ഇതിനെതിരെ പ്രതികരിക്കണമെന്നും ഐ എസ് എം സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും സ്ഥാനാര്‍ഥി പട്ടികയില്‍ അര്‍ഹമായ പ്രാധാന്യം നല്‍കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവണം. വിജയസാധ്യത എന്ന പേരില്‍ യുവാക്കളുടെയും സ്ത്രീകളുടെയും അവസരം നിഷേധിക്കുന്നത് നീതികരിക്കാനാവില്ല.
പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നിയമസഭയില്‍ ഉണ്ടാകുന്ന വിധത്തില്‍ സ്ഥാനാര്‍ഥികളെ രംഗത്തിറക്കാന്‍ മുന്നണികള്‍ തയ്യാറാവണം. ഭരണരംഗത്ത് സാമൂഹ്യനീതി പുലരുവാന്‍ ഈയവസരത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഐ എസ് എം അഭിപ്രായപ്പെട്ടു. കൗണ്‍സില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിച്ചു. ഷാനിഫ് വാഴക്കാട്, അബ്ദുസ്സലാം മുട്ടില്‍ , അബ്ദുല്‍ ജലീല്‍ മദനി, ഫൈസല്‍ മതിലകം, ഷമീര്‍ ഫലാഹി, ജലീല്‍ വൈരങ്കോട്, ഷാനവാസ് പറവന്നൂര്‍, ഫിറോസ് കൊച്ചി, മുഹ്‌സിന്‍ തൃപ്പനച്ചി, ഐ വി ജലീല്‍, ജാബിര്‍ വാഴക്കാട് വിവിധ വിഷയങ്ങളവതരിപ്പിച്ചു. ശരീഫ് തിരുവനന്തപുരം, സഹദ് കൊല്ലം, അയ്യൂബ് എറണാകുളം, ശരീഫ് കോട്ടക്കല്‍, ജലീല്‍ ആമയൂര്‍, ഹാസില്‍ വടനാട്, ജൗഹര്‍ അയനിക്കോട്, റാഫി പേരാമ്പ്ര, റഫീഖ് നല്ലളം, ഉസ്മാന്‍ സിറ്റി, അമീര്‍ മലപ്പുറം പ്രസംഗിച്ചു.