28 Wednesday
January 2026
2026 January 28
1447 Chabân 9

സ്ത്രീധന പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ ശിക്ഷാനടപടികള്‍ ശക്തമാക്കണം – ഐ എസ് എം


കോഴിക്കോട്: സ്ത്രീധന പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ ശിക്ഷാനടപടികള്‍ ശക്തമാക്കണമെന്ന് ഐ എസ് എം സംസ്ഥാന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. സ്ത്രീധന ഇടപാടുകള്‍ നടന്നിട്ടുണ്ട് എന്നറിയുന്ന വിവാഹങ്ങള്‍ മഹല്ലുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദം നല്‍കരുത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിവാഹമോചനങ്ങളില്‍ പലതും സ്ത്രീധനവുമായി ബന്ധപ്പെട്ടാണെന്നത് ഗൗരവപൂര്‍വം കാണേണ്ടതുണ്ട്. ഏറെ പുരോഗതി കൈവരിച്ച കാലത്തും അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ പണക്കൊതി മൂലം ദാമ്പത്യബന്ധങ്ങള്‍ തകര്‍ക്കുന്നതിന്റെ കാരണങ്ങള്‍ വസ്തുതാപരമായി വിശകലനം ചെയ്യണം. വിദ്യാഭ്യാസത്തിലൂടെയുള്ള മൂല്യകൈമാറ്റത്തിലെ അപാകതകളെ തിരിച്ചറിഞ്ഞ് പരിഹാരം കാണണമെന്നും ഐ എസ് എം കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു.
ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഷരീഫ് കോട്ടക്കല്‍, ഷാനവാസ് പേരാമ്പ്ര, മുഹ്‌സിന്‍ തൃപ്പനച്ചി, റഫീഖ് നല്ലളം, ജിസാര്‍ ഇട്ടോളി, ഷാനവാസ് വി പി, അയ്യൂബ് എടവനക്കാട്, ആസിഫ് പുളിക്കല്‍, ഡോ. യൂനുസ് ചെങ്ങര, മുഹമ്മദ് മിറാഷ്, ജൗഹര്‍ അയനിക്കോട്, ഫാസില്‍ ആലുക്കല്‍, ഡോ. റജൂല്‍ ഷാനിസ്, ഫാദില്‍ റഹ്മാന്‍, അബ്ദുല്ലത്തീഫ് മംഗലശ്ശേരി, ടി കെ എന്‍ ഹാരിസ്, ബുറാശിന്‍ എറണാകുളം, സഅദ് കൊല്ലം, മുഹമ്മദ് നിസാര്‍ ബാലുശ്ശേരി, മുഫ്‌ലിഹ് വയനാട്, അനീസ് തിരുവനന്തപുരം പ്രസംഗിച്ചു.

Back to Top