28 Wednesday
January 2026
2026 January 28
1447 Chabân 9

വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിന് അഭിനന്ദനങ്ങള്‍ – ഐ എസ് എം


കണ്ണൂര്‍: ബി ജെ പി രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന മതേതര, ജനാധിപത്യവിരുദ്ധ രാഷ്ട്രീയത്തിനെതിരെ മതേതരബദല്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചതാണ് കര്‍ണാടകയിലെ വിജയമെന്ന് ഐ എസ് എം സംസ്ഥാന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
മുസ്‌ലിം- ദളിത് ന്യൂനപക്ഷങ്ങളെ അരികുവത്കരിക്കാനുള്ള ബി ജെ പി ശ്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് സ്വീകരിച്ച ഉറച്ച നിലപാടും അതിന് പിന്തുണയേകിയ കര്‍ണാടകയിലെ വോട്ടര്‍മാരും അഭിനന്ദനം അര്‍ഹിക്കുന്നു. നിര്‍ണായകമായ 2024ലെ പൊതു തെരഞ്ഞെടുപ്പില്‍ മതേതര ചേരിയെ ചേര്‍ത്തുനിര്‍ത്താന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ജനതാപാര്‍ട്ടികളും തയ്യാറാകണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ എസ് എം പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു.
ഡോ. ഇസ്മായില്‍ കരിയാട്, കെ എല്‍ പി ഹാരിസ്, ഡോ. കെ ടി അന്‍വര്‍ സാദത്ത്, ശരീഫ് കോട്ടക്കല്‍, റാഫി കുന്നുംപുറം, മുഹ്‌സിന്‍ തൃപ്പനച്ചി, റഫീഖ് നല്ലളം, ജിസാര്‍ ഇട്ടോളി, അയ്യൂബ് എടവനക്കാട്, വി പി ഷാനവാസ്, മിറാഷ് അരക്കിണര്‍, യൂനുസ് ചെങ്ങര, റാഫി പേരാമ്പ്ര, ജൗഹര്‍ അയനിക്കോട്, ഫാദില്‍ റഹ്മാന്‍, അബ്ദുല്‍ഖയ്യൂം, സഅദ് ഇരിക്കൂര്‍, സ്വാനി എടത്തനാട്ടുകര, സജ്ജാദ് ഫാറൂഖി ആലുവ, ഇബ്‌റാഹിം തൃശൂര്‍, സഅദ് കൊല്ലം, ശരീഫ് തിരുവനന്തപുരം പ്രസംഗിച്ചു.

Back to Top