1 Tuesday
July 2025
2025 July 1
1447 Mouharrem 5

ഇസ്‌ലാമിലെ അനന്തരാവകാശ നിയമം നീതിയുക്തവും കുറ്റമറ്റതുമാണ് – കെ ജെ യു പണ്ഡിത സംഗമം


കോഴിക്കോട്: സ്ത്രീകള്‍ക്ക് അനന്തരാവകാശം നിലവിലില്ലാത്ത കാലത്ത് സ്വത്തില്‍ അവകാശം സ്ഥാപിച്ചു കൊണ്ട് ഖുര്‍ആന്‍ വചനമവതരിപ്പിക്കുക വഴി അനന്തരാവകാശ സംവിധാനം കുറ്റമറ്റതും നീതിയുക്തമായി അവതരിപ്പിക്കുകയാണ് ഇസ്‌ലാം ചെയ്തതെന്ന് മര്‍കസുദ്ദഅ്‌വയില്‍ സംഘടിപ്പിച്ച പണ്ഡിത സംഗമം അഭിപ്രായപ്പെട്ടു. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന അനന്തരാവകാശ നിയമങ്ങളെ വിമര്‍ശിക്കുന്നവര്‍ ലോകത്തുള്ള മറ്റു അനന്തരാവകാശ നിയമങ്ങളെ കൂടി പഠനവിധേയമാക്കേണ്ടതുണ്ട്. ആധുനിക ഗണിതശാസ്ത്ര നിയമങ്ങളുമായി പൂര്‍ണമായി യോജിക്കും വിധം ഖുര്‍ആനില്‍ അനന്തരാവകാശ നിയമം വിവരിച്ചത് ഖുര്‍ആനിന്റെ അമാനുഷികതയുടെ തെളിവാണെന്നും സംഗമം വിലയിരുത്തി. പഠനസംഗമം കെ ജെ യു പ്രസിഡന്റ് പ്രഫ. എ അബ്ദുല്‍ഹമീദ് മദീനി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. പ്രഫ. കെ പി സകരിയ്യ, ഡോ. അബ്ദുല്‍ഹമീദ് മദനി കന്മനം, പ്രഫ. പി അബ്ദുല്‍അലി മദനി, പി കെ മൊയ്തീന്‍ സുല്ലമി കുഴിപ്പുറം, പ്രഫ. കെ സി സി മുഹമ്മദ് അന്‍സാരി, ഡോ. അബ്ദുല്‍മജീദ് മദനി, മൂസക്കുട്ടി മദനി കുഴിപ്പുറം പ്രബന്ധമവതരിപ്പിച്ചു.

Back to Top