4 Thursday
December 2025
2025 December 4
1447 Joumada II 13

ഐ എസ് എം ഇന്റര്‍നാഷണല്‍ കൊളോക്കിയത്തിന് ഉജ്ജ്വല സമാപനം


കോഴിക്കോട്: ഐ എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ കൊളോക്കിയത്തിന് ഉജ്വല സമാപനം. രണ്ടു ദിവസങ്ങളിലായി കോഴിക്കോട് മലബാര്‍ഗേറ്റ് ഹോട്ടലിലാണ് കൊളോക്കിയം സംഘടിപ്പിച്ചത്. ഇസ്‌ലാഹിന്റെ രീതിശാസ്ത്രം, ബുദ്ധി, പ്രമാണങ്ങള്‍, പാരമ്പര്യം, റിഫോം, രാഷ്ട്രീയം എന്നീ വിഷയങ്ങളിലായി 25 പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ആദ്യദിനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പ്രഭാഷണം നടത്തി. യു എസ് എ പ്രിന്‍സ്റ്റണ്‍ യൂനിവേഴ്‌സിറ്റി പ്രഫസര്‍ ബര്‍ണാഡ് ഹൈക്കല്‍ ‘പരിഷ്‌കരണവും പാരമ്പര്യവും’ എന്ന വിഷയത്തില്‍ സംസാരിച്ചു. കെ പി സകരിയ്യ, ഡോ. പി ടി നൗഫല്‍, ഡോ. അബ്ദുന്നസീര്‍ അസ്ഹരി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, അബ്ദുല്‍ അലി മദനി, ഡോ. പി എം മുസ്തഫ സുല്ലമി, അലി മദനി മൊറയൂര്‍, ഡോ. അബ്ദുല്‍ മജീദ് മദനി, മുഹമ്മദ് സിനാന്‍, ഡോ. സൈഫുദ്ദീന്‍ കുഞ്ഞ്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, കെ എം ജാബിര്‍, ഡോ. ജാബിര്‍ അമാനി, അഡ്വ. നൂര്‍ അമീന പ്രബന്ധങ്ങളവതരിപ്പിച്ചു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍, ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, റാഫി കുന്നുംപുറം, നദീര്‍ കടവത്തൂര്‍, ഷരീഫ് കോട്ടക്കല്‍, സലാഹുദ്ദീന്‍ നിലമ്പൂര്‍, ഹാസില്‍ മുട്ടില്‍, റഫീഖ് നല്ലളം, മിസ്ബാഹ് ഫാറൂഖി, ആസിഫ് പുളിക്കല്‍, നവാസ് അന്‍വാരി, നബീല്‍ പാലത്ത്, റുഫൈഹ തിരൂരങ്ങാടി, അബ്ദുല്‍ ഷബീര്‍, ഷാനവാസ് ചാലിയം, അബ്ദുല്‍ ഖയ്യൂം പി സി, അഡ്വ. നജാദ് കൊടിയത്തൂര്‍, നദ നസ്‌റിന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
രണ്ടാം ദിനത്തില്‍ കര്‍മശാസ്ത്രം, ആധുനികത, തഫ്‌സീര്‍, ലിബറലിസം, പ്രബോധനം എന്നീ മേഖലകളില്‍ എ അബ്ദുല്‍ഹമീദ് മദീനി, ഡോ. ഇല്ല്യാസ് മൗലവി, അലി പത്തനാപുരം, അനസ് എടവനക്കാട്, ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, സി കെ റജീഷ്, വി എ എം അഷ്‌റഫ്, ഡോ. അഷ്‌റഫ് കല്‍പ്പറ്റ, ഡോ. ഹിശാമുല്‍ വഹാബ്, സി ടി ആയിഷ, ഡോ. ഇസ്മാഈല്‍ കരിയാട്, ഡോ. മന്‍സൂര്‍ ഒതായി, സയ്യിദ് സാബിഖ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Back to Top