ഐ എസ് എം കാമ്പയിന് തുടക്കമായി
കണ്ണൂര്‍: ‘ആത്മീയത വാണിഭമല്ല വിമോചനമാണ്’ പ്രമേയത്തില്‍ ഐ എസ് എം സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സില്‍ മീറ്റ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സഹദ് ഇരിക്കൂര്‍ അധ്യക്ഷത വഹിച്ചു. അലി മദനി മൊറയൂര്‍, റിഹാസ് പുലാമന്തോള്‍, റാഫി പേരാമ്പ്ര, റസല്‍ കക്കാട്, റബീഹ് മാട്ടൂല്‍ പ്രസംഗിച്ചു. കാമ്പയിന്റെ ഭാഗമായി സാമൂഹ്യ ബോധനം, യുവജാഗ്രത, പ്രതിഷേധറാലി, സര്‍ഗപ്രതിരോധം, ഐഡിയല്‍ ഡയലോഗ്, വാഹന സന്ദേശ പ്രചാരണം, ലഘുലേഖ വിതരണം, ഗൃഹസന്ദര്‍ശനം എന്നിവ നടത്തും.