ഐ എസ് എം കാമ്പയിന് തുടക്കമായി
കൊച്ചി: ഐ എസ് എം എറണാകുളം ജില്ലാ സമിതിയുടെ ‘റമദാനിലൂടെ റയ്യാനിലേക്ക്’ കാമ്പയിന് തുടക്കമായി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ പ്രസിഡന്റ് എം കെ ശാക്കിര്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് സാബിഖ് മാഞ്ഞാലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം എം ബുറാശിന്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീക രിച്ചു. കാമ്പയിന്റെ ഭാഗമായി യൂണിറ്റ് സംഗമങ്ങള്‍, ക്വിസ് മത്സരം, സന്ദേശ പ്രചാരണം, ഇഫ്താര്‍ സംഗമം, തസ്‌കിയ്യ സംഗമം എന്നിവ സംഘടിപ്പിക്കും. സംസ്ഥാന സെക്രട്ടറി അയ്യൂബ് എടവനക്കാട്, ഐ ലീഡ് കണ്‍വീനര്‍ ഫിറോസ് കൊച്ചി, ഹര്‍ഷാദ് എടവനക്കാട്, കബീര്‍ സുല്ലമി, സുഹൈല്‍ കെ എ, ഷമീം ഖാന്‍, ആസിഫ് കൊച്ചി, നുനൂജ് യൂസുഫ്, സിയാസ് ബി എം, അജ്മല്‍ മട്ടാഞ്ചേരി, അജാസ്, റിയാസ്, ഒമര്‍ യാസിഫ്, അദ്‌നാന്‍ ഹാദി പ്രസംഗിച്ചു.