കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം ഐ എസ് എം പ്രവര്‍ത്തകര്‍ ശുചീകരിച്ചു
കോഴിക്കോട്: ‘തണലിലേക്ക് മാറാനല്ല തണലായ് മാറാനാണ് യൗവനം’ കാമ്പയിന്റെ ഭാഗമായി ഐ എസ് എം പ്രവര്‍ത്തകര്‍ കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രത്തില്‍ ശുചീകരണം നടത്തി. വാര്‍ഡുകള്‍ക്ക് സമീപം വളര്‍ന്ന കാടുകള്‍ വെട്ടിത്തെളിച്ചു. കോഴിക്കോട് സൗത്ത് ജില്ലയിലെ വളണ്ടിയര്‍മാരാണ് ശുചീകരണത്തിന് നേതൃത്വം നല്‍കിയത്. ശുചീകരണത്തിനിടെ രണ്ടു പെരുമ്പാമ്പുകളെ പിടികൂടി വനംവകുപ്പിന് കൈമാറി. ഐ എസ് എം സൗത്ത് ജില്ലാ സെക്രട്ടറി ഫാദില്‍ പന്നിയങ്കര, യൂണിറ്റി കണ്‍വീനര്‍ ഇല്‍യാസ് പാലത്ത്, റഫീഖ് നല്ലളം, ജൗഹര്‍ ബിന്‍ മുസ്തഫ നേതൃത്വം നല്‍കി.
