കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കരുത്: ഐ എസ് എം
കോഴിക്കോട്: കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതില്‍ നിന്നും അവര്‍ക്ക് സുപ്രധാനമായ പദവികള്‍ നല്‍കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ഐ എസ് എം സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി സുസ്ഥിരമായ മാര്‍ഗങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം. സമ്മാനത്തുക വര്‍ധിപ്പിച്ച് ലോട്ടറി പോലുള്ളവയിലേക്ക് കൂടുതല്‍ ആളുകളെ വീഴ്ത്തുന്ന രീതി സര്‍ക്കാര്‍ അവലംബിക്കരുത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് വകയിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. സാമ്പത്തിക സമാഹരണത്തിനുള്ള വഴികള്‍ സാമൂഹിക സുരക്ഷിതത്വം അപകടപ്പെടുത്തുന്ന വിധത്തില്‍ ആവരുതെന്നും ഐ എസ് എം ആവശ്യപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ട്രഷറര്‍ എം അഹ്മദ് കുട്ടി മദനി പ്രവര്‍ത്തക സമിതി യോഗം ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, മുഹ്‌സിന്‍ തൃപ്പനച്ചി, റഫീഖ് നല്ലളം, ജിസാര്‍ ഇട്ടോളി, വി പി ഷാനവാസ്, ആസിഫ് പുളിക്കല്‍, അയ്യൂബ് എടവനക്കാട്, മുഹമ്മദ് മിറാഷ്, റജുല്‍ ഷാനിസ്, എന്‍ ഫയാസ്, ടി കെ എന്‍ ഹാരിസ്, കെ സലാഹുദ്ദീന്‍, സി എ അനീസ്, കെ ഹബീബ് റഹ്മാന്‍, കെ മുഫ്‌ലിഹ്, റാസി തീക്കുനി, അബ്ദുല്ലത്തീഫ് മംഗലശ്ശേരി, കെ ഹബീബ്, ജൗഹര്‍ അയനിക്കോട്, ഫൈസല്‍ പാലത്ത്, ഫാസില്‍ ആലുക്കല്‍, ഹബീബ് റഹ്മാന്‍ മങ്കട, ഷബീര്‍ അഹ്മദ് പുളിക്കല്‍, പി കെ ശബീബ്, നസീം മടവൂര്‍ എന്നിവര്‍ സംസാരിച്ചു.