ഇസ്ലാമോഫോബിയക്കെതിരെ ഭരണകൂടങ്ങള്‍ ജാഗ്രത കാണിക്കണം -മലപ്പുറം വെസ്റ്റ് ജില്ല പ്രതിനിധി സംഗമം

തിരൂര്‍: സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷ പ്രചാരണം നടത്തി ഇസ്ലാമോഫോബിയ വളര്‍ത്തുന്ന ഛിദ്രശക്തികളെ ഭരണകൂടങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുതെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്വ മലപ്പുറം വെസ്റ്റ് ജില്ലാ പ്രതിനിധി സംഗമം ആവശ്യപ്പെട്ടു. സംസ്ഥാന ഉപാധ്യക്ഷന്‍ സി മമ്മു ഉദ്ഘാടനം ചെയ്തു. അബ്ദുര്‍റശീദ് ഉഗ്രപുരം, മൊയ്തീന് സുല്ലമി കുഴിപ്പുറം, അബ്ദുല്‍കരീം എഞ്ചിനീയര്‍, ടി ആബിദ് മദനി, പി മൂസക്കുട്ടി മദനി, ടി ഇബ്റാഹിം അന്‍സാരി, ഇ ഒ ഫൈസല്‍, റസാഖ് തെക്കയില്‍, ഡോ. സി മുഹമ്മദ് അന്‍സാരി, സി എം അസ്മ, ജസീറ ടീച്ചര്‍, കെ പി എ വഹാബ്, റസിയാബി തിരൂരങ്ങാടി, മജീദ് കണ്ണാടന്‍, ഹുസൈന് കുറ്റൂര്‍ പ്രസംഗിച്ചു.
