16 Wednesday
September 2026
2026 September 16
1448 Rabie Al-Âkher 3

ഇസ്‌ലാമോഫോബിയ വിരുദ്ധ ഉപദേശക; ചരിത്രം സൃഷ്ടിച്ച് കാനഡ


രാജ്യത്ത് വര്‍ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയ തടയുന്നതിന്റെ ഭാഗമായി ഇസ്‌ലാമോഫോബിയ വിരുദ്ധ ഉപദേശകയെ നിയമിച്ച് കനേഡിയന്‍ സര്‍ക്കാര്‍. രാജ്യത്ത് മുസ്‌ലിംകള്‍ നേരിടുന്ന വിവേചനം തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു പദവി കൊണ്ടുവന്നതെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ അമീര്‍ അല്‍ഗവാബിയെയാണ് ഈ ചുമതല ഏല്‍പിച്ചത്. ഇസ്‌ലാമോഫോബിയക്കെതിരായ തങ്ങളുടെ പോരാട്ടത്തിന്റെ സുപ്രധാന ചുവടുവെപ്പാണിതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യത്യസ്തതയാണ് കാനഡയുടെ ശക്തി. ഇവിടെ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമോഫോബിയ സുപരിചിതമാണ്. ഇവിടെ മതവിശ്വാസത്തിന്റെ പേരില്‍ ആരും വിവേചനവും വിദ്വേഷവും നേരിടരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്- ട്രൂഡോ പറഞ്ഞു.

Back to Top