ഇന്ത്യയും ഇസ്‌റാഈലും റമദാനില്‍ മുസ്‌ലിംകള്‍ക്കെതിരെ അതിക്രമം നടത്തുന്നു – യു എസിലെ മുസ്‌ലിം സംഘടന
ഇസ്‌റാഈലും ഇന്ത്യയും റമദാന്‍ മാസത്തില്‍ ന്യൂനപക്ഷങ്ങളായ മുസ്‌ലിംകള്‍ക്കെതിരെ അതിക്രമം നടത്തുകയാണെന്ന് ന്യൂയോര്‍ക്കിലെ പ്രമുഖ മുസ്‌ലിം സംഘടന. മുസ്‌ലിംകള്‍ക്കെതിരെ ഭീകരമായ വെറുപ്പിനും ആക്രമണത്തിനുമാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യയിലും ഫലസ്തീനിലും -ന്യൂയോര്‍ക്കിലെ ഇസ്‌ലാമിക് ലീഡര്‍ഷിപ് കൗണ്‍സില്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെ 90-ലധികം പള്ളികളുടെയും സംഘടനകളുടെയും കൂട്ടായ്മയാണിത്. മസ്ജിദുല്‍ അഖ്‌സയിലെ ഫലസ്തീന്‍ വിശ്വാസികളെ ഭയപ്പെടുത്തുന്നതിനായി ഇസ്‌റാഈല്‍ അധിനിവേശ സേന റമദാനില്‍ തുടര്‍ച്ചയായി അക്രമാസക്തമായ റെയ്ഡുകള്‍ പുനരാരംഭിക്കുകയാണ്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെ വരാനിരിക്കുന്ന വംശഹത്യയെക്കുറിച്ചും മനുഷ്യാവകാശ ഗ്രൂപ്പുകള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കും ഫലസ്തീനികള്‍ക്കുമെതിരായ അക്രമങ്ങളെ അപലപിക്കാന്‍ മുസ്‌ലിം സംഘടന പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.