2 Tuesday
December 2025
2025 December 2
1447 Joumada II 11

ഇസ്‌ലാമോഫോബിയയെ ചെറുക്കാന്‍ മാധ്യമങ്ങള്‍ പിന്തുണക്കണം – മീഡിയ ശില്പശാല


കോഴിക്കോട്: സംസ്ഥാനത്ത് സമുദായങ്ങള്‍ക്കിടക്ക് വിദ്വേഷം വളര്‍ത്തുന്നതിന് ബോധപൂര്‍വം സൃഷ്ടിക്കുന്ന ഇസ്‌ലാമോഫോബിയയെ ചെറുക്കാന്‍ മാധ്യമങ്ങള്‍ ബാധ്യത നിര്‍വഹിക്കണമെന്ന് മുജാഹിദ് സംസ്ഥാന സമ്മളനത്തിന്റെ മുന്നോടിയായി
കെ എന്‍ എം മര്‍കസുദ്ദഅ്‌വ മീഡിയ വിംഗ് സംഘടിപ്പിച്ച ഉത്തര മേഖലാ മാധ്യമ ശില്പശാല അഭിപ്രായപ്പെട്ടു.
പ്രബുദ്ധ കേരളത്തില്‍ വിദ്വേഷ രാഷ്ട്രീയത്തിന് മണ്ണൊരുക്കുന്നതിന് ഇസ്‌ലാമോഫോബിയയെ ഉപയോഗപ്പെടുത്തുന്നത് അവഗണിക്കാവതല്ല. കേരളത്തിന്റെ മാനവിക മൂല്യങ്ങളെ കാത്തു സൂക്ഷിക്കാന്‍ മാധ്യമ പിന്തുണ അനിവാര്യമാണെന്നും ശില്പശാല വ്യക്തമാക്കി. ശില്പശാല കലിക്കറ്റ് യൂണിവേഴ്‌സിറ്റി സി എച്ച് ചെയര്‍ ഡയരക്ടര്‍ ഖാദര്‍ പാലാഴി ഉദ്ഘാടനം ചെയ്തു.
മീഡിയവിംഗ് ചെയര്‍മാന്‍ ബി പി എ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് തൂണേരി, മുസ്തുജാബ് മാക്കോലത്ത് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ശില്പശാല ഡയരക്ടര്‍ ശുക്കൂര്‍ കോണിക്കല്‍, കോര്‍ഡിനേറ്റര്‍ ടി റിയാസ് മോന്‍, ജലീല്‍ വൈരങ്കോട്, പി ടി പി മുസ്തഫ പ്രസംഗിച്ചു.

Back to Top