6 Saturday
December 2025
2025 December 6
1447 Joumada II 15

ഇസ്‌ലാമിക് ബാങ്കിങിന് അനുമതി നല്‍കാനൊരുങ്ങി റഷ്യ


യുഎസ് അടക്കമുള്ള പടിഞ്ഞാറന്‍ ലോകം നിരോധനം ഏര്‍പ്പെടുത്തുന്നതിനിടെ ഇസ്‌ലാമിക് ബാങ്കിങിന് അനുമതി നല്‍കാനൊരുങ്ങി റഷ്യ. നോണ്‍-ക്രെഡിറ്റ് ബാങ്കിങ് സ്ഥാപനങ്ങള്‍ ഫിനാന്‍സിങ് പാര്‍ട്ണര്‍ഷിപ്പ് ഓര്‍ഗനൈസേഷനുകളായി (എഫ് പി ഒ) പ്രവര്‍ത്തിക്കുകയും അവരുടെ ഉപഭോക്താക്കള്‍ക്ക് ശരീഅഃക്ക് അനുസൃതമായ സാമ്പത്തിക ഇടപാടുകള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുമെന്ന് റഷ്യന്‍ മാധ്യമമായ കൊമ്മേഴ്‌സന്റ് റിപ്പോര്‍ട്ട് ചെയ്തു. എഫ് പി ഒകള്‍ റഷ്യയുടെ സെന്‍ട്രല്‍ ബാങ്കിന് കീഴിലായിരിക്കും പ്രവര്‍ത്തിക്കുകയെന്നും റിപോര്‍ട്ടില്‍ പറയുന്നു. നിയമത്തിന്റെ കരട് ഉടനെ റഷ്യന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചേക്കും. ഇസ്‌ലാമിക് ബാങ്കുകള്‍ മതപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്.

Back to Top