ഇസ്ലാം വിരുദ്ധ പരാമര്‍ശം: ഫ്രഞ്ച് ഗ്രന്ഥകാരനെതിരെ കേസ് നല്‍കുമെന്ന് ഗ്രാന്‍ഡ് മസ്ജിദ്
ഇസ്ലാം വിരുദ്ധ പ്രസ്താവന നടത്തിയ ഫ്രഞ്ച് എഴുത്തുകാരന്‍ മൈക്കല്‍ ഹുലെബെക്കിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പാരിസിലെ ഗ്രാന്‍ഡ് മസ്ജിദ് അറിയിച്ചു. മൈക്കല്‍ ഹുലബെക്ക് നടത്തിയ അക്രമകരവും അത്യന്തം അപകടകരവുമായ പ്രസ്താവനയെ ഗ്രാന്‍ഡ് മസ്ജിദ് തലവന്‍ ശംസുദ്ദീന്‍ ഹഫീദ് അപലപിച്ചു. ഫ്രണ്ട് പോപ്പുലയര്‍ മാസികയുടെ സ്ഥാപകന്‍ മൈക്കല്‍ ഓണ്‍ഫ്രോയും മൈക്കല്‍ ഹുലെബെക്കും തമ്മിലുള്ള അഭിമുഖം അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ക്രൂരമാണെന്നും പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ ഫ്രഞ്ച് മാസികയായ ഫ്രണ്ട് പോപ്പുലയറിന് നല്‍കിയ അഭിമുഖത്തിലാണ് ഹുലെബെക്ക് ഇസ്ലാമോഫോബിക് പ്രസ്താവന നടത്തിയത്. ഫ്രഞ്ചുകാരുടെ ആഗ്രഹം അവര്‍ പറയുന്നതുപോലെ, മുസ്ലിംകള്‍ളോട് ചേര്‍ന്നുനില്‍ക്കുകയെന്നതല്ല. അവരുടെ ആക്രമണവും കൊള്ളയടിക്കലും അവസാനിപ്പിക്കുകയെന്നതാണ്. അല്ലെങ്കില്‍ മറ്റൊരു പരിഹാരമുള്ളത്, അവര്‍ ഇവിടം വിടുകയെന്നതാണെന്ന് ഹുലെബെക്ക് ഓണ്‍ഫ്രോയുമായുള്ള സംഭാഷണത്തിനിടെ പറഞ്ഞിരുന്നു.