ഇസ്‌ലാഹി തസ്‌കിയത്ത് സംഗമം
തിരൂര്‍: മണ്ഡലം ഇസ്‌ലാഹി തസ്‌കിയത്ത് സംഗമം ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി കെ എം ഷാഫി ഉദ്ഘാടനം ചെയ്തു. സി എം പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ പുതുശ്ശേരി വെളിച്ചം പരീക്ഷാ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. മുഹ്‌സിന പത്തനാപുരം, അബ്ദുല്‍ അസീസ് സ്വലാഹി, കെ വിജയരാഘവന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി വി റംഷീദ ടീച്ചര്‍, പഞ്ചായത്ത് അംഗം വി ഇ എം ഇഖ്ബാല്‍, കെ എന്‍ എം ജില്ലാ സെക്രട്ടറി ടി ആബിദ് മദനി, പി മുഹമ്മദ് കുട്ടി ഹാജി, വി പി ഉമര്‍, ഹുസൈന്‍ കുറ്റൂര്‍, വി പി മനാഫ്, ഇഖ്ബാല്‍ വെട്ടം, മജീദ് മംഗലം, ജലീല്‍ വൈരങ്കോട്, ആയിഷബി, ആയിഷ വാണിയന്നൂര്‍ പ്രസംഗിച്ചു.
