ഇസ്‌ലാഹി ലീഡേഴ്‌സ് മീറ്റ്
എടക്കര: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം ഇസ്‌ലാഹി ലീഡേഴ്‌സ് മീറ്റ് സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി മിസ്ഹബ് സ്വലാഹി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് മരുത, എം എം ബഷീര്‍, പി വി നജ്മുദ്ദീന്‍, പി കെ അബ്ദുല്‍ഹമീദ്, പി എം ഹന്‍ദല, ജംഷാദ് എടക്കര, എം എം നജീബ് പ്രസംഗിച്ചു.
