3 Wednesday
December 2025
2025 December 3
1447 Joumada II 12

ഇസ്‌ലാഹീ കുടുബ സംഗമം


നന്മണ്ട: ‘കാലം തേടുന്ന ഇസ്‌ലാഹ്’ കാമ്പയിന്റെ ഭാഗമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ എലത്തൂര്‍ ഈസ്റ്റ് മണ്ഡലം കമ്മിറ്റി ‘മവദ്ദ’ ഇസ്‌ലാഹീ കുടുംബ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി അബ്ദുല്‍ഹമീദ് അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം മുട്ടില്‍, ഇഖ്ബാല്‍ മദനി, സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട, മണ്ഡലം സിക്രട്ടറി കെ കെ റഫീഖ് പി സി പാലം, റുഖിയ ടീച്ചര്‍, റിഷാദ് ബിന്‍ റഷീദ്, അംജദ് അലി, നജ ഫാത്തിമ പ്രസംഗിച്ചു. മണ്ഡലം തല വെളിച്ചം ക്വിസ് മത്സര വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.

Back to Top