ശാഖാ തലങ്ങളില്‍ ഇസ്‌ലാഹി ഫാമിലിമീറ്റുകള്‍
എടക്കര: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം ഇസ്‌ലാഹീ ഫാമിലി മീറ്റ് സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. എം എം ബഷീര്‍ മാമാങ്കര, പി സി അസൈനാര്‍, എം എം നജീബ്, എ മുനീര്‍ ഹാദി, കെ സൈഫുദ്ദീന്‍, ബാപ്പു ചോളമുണ്ട, പി എം ഹന്‍ദല, ഷനീജ് പ്രസംഗിച്ചു. ഭാരവാഹികള്‍: പി സി അസൈനാര്‍ (പ്രസി), ഉണ്ണി മൊയ്തീന്‍ വടക്കന്‍, അബ്ദുല്‍കബീര്‍ (വൈ.പ്രസി), കെ സൈഫുദീന്‍ (സെക്ര), അബ്ദുല്‍ജബ്ബാര്‍, ബാപ്പു ചോളമുണ്ട (ജോ. സെക്ര), എ ഫൈസല്‍ മുബാറക് (ട്രഷറര്‍)
കണ്ണൂര്‍: പൂതപ്പാറയില്‍ നടന്ന ഇസ്‌ലാഹി കുടുംബ സംഗമം അബ്ദുറഊഫ് മദനി ഉദ്ഘാടനം ചെയ്തു. ടി എം മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. ടി മുഹമ്മദ് നജീബ്, മുഹമ്മദ് ശാഫി, സഫ് വാന്‍, ശഫീന ടീച്ചര്‍, റിസ്‌വാന റഫീഖ്, മുഹമ്മദ് കുഞ്ഞി, അമാനി അബ്ദുല്ല പ്രസംഗിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ശാഖ ഭാരവാഹികളായി പി എം ജാബിര്‍ (പ്രസിഡന്റ്), ടി മുഹമ്മദ് നജീബ് (സെക്രട്ടറി), എ കെ മുസ്തഫ (ട്രഷറര്‍) എന്നിവരെയും എം ജി എം ഭാരവാഹികളായി ടി പി റോസ്‌ന (പ്രസി), ശഫീന ടീച്ചര്‍ (സെക്ര), കെ പി അമീറ (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
തിരൂരങ്ങാടി: കെ എന്‍ എം ശാഖ ഇസ്‌ലാഹീ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. എം ടി അയ്യൂബ് അധ്യക്ഷത വഹിച്ചു. എം ടി മനാഫ്, അന്‍വര്‍ മേലേവീട്ടില്‍, സി എ മൗലവി, പി എം എ അസീസ്, എം ഹാറൂന്‍, സി എച്ച് ഖാലിദ്, കെ ടി ഗുല്‍സാര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: സി എച്ച് ഖാലിദ് (പ്രസി), കെ ടി ഗുല്‍സാര്‍ (സെക്ര), പി എം എ അസീസ് (ട്രഷറര്‍).
മമ്പാട്: പന്തലിങ്ങല്‍ ശാഖ ഇസ്‌ലാഹി ഫാമിലി മീറ്റില്‍ ജബ്ബാര്‍ മൗലവി, അന്‍സാര്‍ ഒതായി പ്രഭാഷണം നടത്തി. കെ എന്‍ എം ഭാരവാഹികളായി അബ്ദുല്‍മജീദ് ഫാറൂഖി (പ്രസി), വീരാന്‍കുട്ടി കളത്തിങ്ങല്‍ (സെക്ര), പി റംസാന്‍ (ട്രഷറര്‍) എന്നിവരെയും എം ജി എം ഭാരവാഹികളായി പി ആബിദ (പ്രസി), ഹസീന കബീര്‍ (സെക്ര), നജ്മ ഷൗക്കത്ത് (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു. ഡോ. മന്‍സൂര്‍ അമീന്‍, അബ്ദുല്‍മജീദ് ഫാറൂഖി, ഷാഹിദ് പന്തലിങ്ങല്‍ പ്രസംഗിച്ചു. എം എസ് എം ക്വിസ് മത്സര വിജയികള്‍ക്ക് കെ മുഹമ്മദ്, മജീദ് പന്താര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കുഴിപ്പുറം: ഇസ്‌ലാഹീ ഫാമിലി മീറ്റ് പി കെ മൊയ്തീന്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. സി മമ്മു, ദമ്മാം ഇസ്‌ലാഹി സെന്റര്‍ പ്രതിനിധി മുജീബ് തയ്യില്‍, മൂസക്കുട്ടി മദനി പ്രസംഗിച്ചു. കെ എന്‍ എം ഭാരവാഹികള്‍: പി അബ്ദുല്‍മജീദ് (പ്രസി), ജലീല്‍ കുഴിപ്പുറം (സെക്ര), കെ കെ മുഹമ്മദ്കുട്ടി (ട്രഷറര്‍). എം ജി എം ഭാരവാഹികള്‍: സുബൈദ ചേക്കത്ത് (പ്രസി), അഡ്വ: വിനീത അസ്‌കര്‍ ഓടക്കല്‍ (സെക്ര), ലുബൈനാ ജലീല്‍ (ട്രഷറര്‍).