ഇസ്‌ലാഹി ഫാമിലി മീറ്റ്
തിരൂര്‍: മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി പറവണ്ണ മേഖലാ സമിതി സംഘടിപ്പിച്ച ഇസ്‌ലാഹി ഫാമിലി മീറ്റ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം സെക്രട്ടറി എം സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ടി പി കാസിം ഹാജി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് അന്‍സാരി, സി എം പി മുഹമ്മദലി, ജലീല്‍ വൈരങ്കോട്, സഹീര്‍ വെട്ടം, മുഫീദ് എം, യാസര്‍ അറഫാത്ത്, ആയിഷാബി ടീച്ചര്‍, ഹമീദ് പാറയില്‍, സി എം സി അര്‍ഷാദ് പ്രസംഗിച്ചു.