ഇസ്‌ലാഹി കുടുംബ സംഗമം
തിരൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ തെക്കന്‍ കുറ്റൂര്‍ മേഖല ഇസ്‌ലാഹി കുടുംബ സംഗമം പാറപ്പുറത്ത് ബാവ ഹാജി ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ കുറ്റൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം മുട്ടില്‍, ജലീല്‍ മദനി വയനാട്, പി മുഹമ്മദ് കുട്ടി ഹാജി, ജലീല്‍ വൈരങ്കോട്, എം അബ്ദുറഹിമാന്‍, എ ശംസുദ്ദീന്‍, പി നിബ്രാസുല്‍ ഹഖ് പ്രസംഗിച്ചു.