ഇസ്‌ലാഹി കുടുംബസംഗമം

തേഞ്ഞിപ്പലം: യൂനിവേഴ്‌സിറ്റി മണ്ഡലം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംഘടിപ്പിച്ച ഇസ്‌ലാഹി കുടുംബ സംഗമവും വെളിച്ചം അവാര്‍ഡ് ദാനവും പി അബ്ദുല്‍ഹമീദ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ നന്മണ്ട, ഇബ്‌റാഹീം ബുസ്താനി, നസീബ ടീച്ചര്‍, എം ടി മനാഫ്, ഹാഫിദ് അബ്ദുല്ല തിരൂര്‍ക്കാട്, പി സുഹൈല്‍ സാബിര്‍, ഇ ഒ ഫൈസല്‍ ക്ലാസ്സെടുത്തു. എ ടി ഹസന്‍ മദനി, പി എം ഹസന്‍ ഹാജി, ടി കെ സുലൈമാന്‍, പി പി അബ്ദുറഹ്മാന്‍, അബ്ദുറഷീദ് അരിയല്ലൂര്‍, ഹബീബ് നീരോല്‍പാലം, ഫാസില്‍, ജാബിര്‍, ജവാദ് നീരോല്‍ പാലം, റിയാസ് ആലുങ്ങല്‍, സല്‍മ ടീച്ചര്‍, കാമില തയ്യിലക്കടവ് പ്രസംഗിച്ചു. വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതി വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
