പുതിയ പരിഷ്‌ക്കരണ ദൗത്യങ്ങള്‍ ഇസ്‌ലാഹീ പ്രസ്ഥാനം ഏറ്റെടുക്കണം – എം കെ രാഘവന്‍ എം പി

കോഴിക്കോട്: കേരള നവോത്ഥാന രംഗത്ത് ഇസ്‌ലാഹീ പ്രസ്ഥാനം നിര്‍വഹിച്ച ദൗത്യം സര്‍വാംഗീകൃതമാണെന്ന് എം കെ രാഘവന്‍ എം പി അഭിപ്രായപ്പെട്ടു. പരിഷ്‌ക്കരണ സംരംഭങ്ങളുടെ തുടര്‍ച്ച നിലനിര്‍ത്താന്‍ പുതിയ കാലത്തിന്റെ പശ്ചാത്തലത്തിലുള്ള നവോത്ഥാന ദൗത്യം പ്രസ്ഥാനം ഏറ്റെടുക്കണമെന്നും ഭാവിയെ ഗുണപരമായി രൂപപ്പെടുത്താന്‍ ഉള്‍ക്കാഴ്ച്ചയുള്ള ആലോചനകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുജാഹിദ് സംസ്ഥാന സമ്മേളത്തിന്റെ ഭാഗമയി വേദ വെളിച്ചം സ്‌നേഹോപഹാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ല സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍ ഉപഹാരം കൈമാറി. അബ്ദുല്‍ റഷീദ് എടയൂര്‍, മുഹമ്മദ് സര്‍ഫാസ്, അബ്ദുല്‍ ശബീര്‍ എന്നിവര്‍ സംബന്ധിച്ചു.
