5 Sunday
April 2026
2026 April 5
1447 Chawwâl 17

ഇസ്‌ലാഹി സെന്റര്‍ ഉദ്ഘാടനവും വെളിച്ചം സംഗമവും


തിരുവനന്തപുരം: വള്ളക്കടവില്‍ പുതുതായി നിര്‍മിച്ച തിരുവനന്തപുരം ഇസ്‌ലാഹി സെന്ററിന്റെ ഉദ്ഘാടനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി നിര്‍വഹിച്ചു. ജില്ല പ്രസിഡന്റ് നാസിറുദ്ദീന്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. സൗത്ത് സോണ്‍ ട്രഷറര്‍ ഡോ. നൗഷാദ്, ജില്ല സെക്രട്ടറി നാസര്‍ സലഫി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സാജിദ് നാസര്‍, യാസര്‍ സുല്ലമി, റൈഹാനത്ത്, നവര്‍ ഇഹ്‌സാന്‍ ഫാറൂഖി, സൂമി ബി എസ്, പി കെ കരീം, യാസ്മിന്‍ വള്ളക്കടവ്, നസീര്‍ നിസാര്‍ പ്രസംഗിച്ചു. പൊതുസമ്മേളനത്തില്‍ അലി മദനി മൊറയൂര്‍, സാജിദ് ഫാറൂഖി പ്രഭാഷണം നടത്തി. വെളിച്ചം സംഗമം എം ജി എം സംസ്ഥാന സെക്രട്ടറി സനിയ്യ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഷാജഹാന്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ഷമീര്‍ ഫലാഹി പ്രഭാഷണം നടത്തി. അഷ്‌റഫ് മഞ്ഞപ്പാറ, ശരീഫ് കുറ്റിച്ചല്‍, സി എ അനീസ് പ്രസംഗിച്ചു.

Back to Top